ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം ശക്തമായതോടെയാണ് നടപടി.
പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ സമരമിരിക്കുന്ന മറ്റ് കോണ്‍ഗ്രസ് എം പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പല എം പിമാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എം പിമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍പേര്‍ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.
