ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എം പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1.24 ലക്ഷം രൂപയായി ഉയര്‍ത്തി. പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയായും ഉയര്‍ത്തി. ഇതോടൊപ്പം പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 31,000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കര്‍ണാകടയില്‍ മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്കും 100 ശതമാനം വേതന വര്‍ധന നടപ്പാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവ്.