ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു


ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 2 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പ്രദേശത്തു നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് സുരക്ഷാ സേന 2 പേരെ വധിച്ചത്.

തിങ്കളാഴ്ച പ്രദേശത്ത് തെരച്ചില്‍ നടത്തിയപ്പോള്‍ ഐ ഇ ഡി പൊട്ടിത്തെറിച്ച് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ ശക്തമാക്കിയിരുന്നു.