ഡല്‍ഹിയില്‍ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു; ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു

ഡല്‍ഹിയില്‍ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു; ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു


ന്യൂഡല്‍ഹി: രോഹിണി സെക്ടര്‍ 17ലെ ശ്രീ നികേതന്‍ അപ്പാര്‍ട്ട്മെന്റിന് സമീപം ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ രണ്ടര, മൂന്ന് വയസ്സുള്ള രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. താത്കാലികമായി കെട്ടിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു.

തിങ്ങിനിറഞ്ഞ കുടിലുകള്‍ ഉള്ള അഞ്ച് ഏക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഇതിന്റെ കാരണം വ്യക്തമല്ല.

നാലു മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബി ജെ പി പ്രസിഡന്റുമായ ജെ പി നദ്ദ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയോടും ഡല്‍ഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവയോടും ഇരകള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.