ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു


റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മയില്‍ നക്‌സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. പട്ടാളക്കാര്‍ സഞ്ചരിച്ച ട്രക്ക് കടന്നു പോയ വഴിയില്‍ നക്‌സലൈറ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 

സിആര്‍പിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ആര്‍ വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്. ആഴ്ചതോറുമുള്ള റേഷന്‍ വാങ്ങാനായി പോകവെയായിരുന്നു അപകടം. മറ്റ് സൈനികര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.