ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. സൈന്യം, പൊലീസ്, സി ആര്‍ പി എഫ് എന്നിവര്‍ക്ക് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ നടത്തിയ സംയുക്ത ഓപ്പറേക്ഷനിലാണ് ഭീകരരെ വധിച്ചത്. 'ഓപ്പറേഷന്‍ ത്രാഷി-വണ്‍' എന്ന പേരിലാണ് ഓപ്പറേഷന്‍ നടത്തിയത്.

മണ്‍കട്ടകൊണ്ട് നിര്‍മിച്ച വീടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് മനസിലാക്കി സൈനികര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ രണ്ട്് ഭീകരരെ വധിച്ചതായി സൈന്യം എക്‌സില്‍ കുറിച്ചു.