ന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരപുന്ന സ്‌കോഷര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തിലാക്കി. ഒരിക്കല്‍ അവരുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു അവസരം നഷ്ടപ്പെടുത്തിയെന്ന് വിദേശ പഠന കണ്‍സള്‍ട്ടന്റുകള്‍ പറഞ്ഞു. ഫുള്‍െ്രെബറ്റ് ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായമാണ് നിര്‍ത്തലാക്കുന്നത്.
സാമ്പത്തിക സഹായം എടുത്തുകളഞ്ഞതിനു പുറമേ, കഴിവുള്ളതും എന്നാല്‍ പരിമിതമായ വരുമാനമുള്ളതുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമായിരുന്ന 'അക്കാദമിക് എക്‌സ്‌പോഷര്‍' തടയപ്പെട്ടിരിക്കുകയാണ്. കൂടാതെ നിലവില്‍ നടന്നുകാണ്ടിരിക്കുന്ന ചില കോഴ്‌സുകളും പണലഭ്യത തടഞ്ഞതോടെ ഇടയ്ക്കുവെച്ച് നിര്‍ത്തലാക്കേണ്ടിവന്നിരിക്കുകയാണ്.
കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ എംഫില്‍ പഠിക്കുകയായിരുന്നു ശ്രേയ മുഡ്ഗിലിനെ പോലുള്ളവരുടെ ജീവിതം മാറ്റിമറിച്ച സ്‌കോളര്‍ഷിപ്പാണ് അമേരിക്കയിലെ ഭരണമാറ്റത്തോടെ അപ്രതീക്ഷിതമായി ഇല്ലാതായിരിക്കുന്നത്. 2019 ലെ ഫുള്‍െ്രെബറ്റ് സ്‌കോളര്‍ എന്ന നിലയില്‍, എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ആന്‍ അര്‍ബറിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ ശ്രേയ മുഡ്ഗില്‍ ഒരു വര്‍ഷം പഠനഗവേഷണങ്ങളില്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചു. അതുവരെ അവള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന ഒരു അവസരമായിരുന്നു അത്. വെറും അക്കാദമിക് എക്‌സ്‌പോഷറിനേക്കാള്‍, അത് അവളുടെ അന്തര്‍മുഖ വ്യക്തിത്വത്തെ പുനര്‍നിര്‍മ്മിച്ചു. ഫുഡ് സ്റ്റാര്‍ട്ടപ്പ് കൊനോഷിലെ മാര്‍ക്കറ്റിംഗ് മേധാവിയായ മുഡ്ഗിലിന് എലൈറ്റ് പാചക സര്‍ക്കിളുകളില്‍ അനായാസമായി ഇടപെടാനും സെലിബ്രിറ്റികളുമായും ഉന്നതരായ പാചക വിദഗ്ദ്ധരുമായും തോളോടുതോള്‍ ചേര്‍ന്ന് നടക്കാനും അവസരം ലഭിക്കുന്നു. 'ഒരു സാധാീരണ പെണ്‍കുട്ടിയില്‍ നിന്ന് ഇപ്പോള്‍ ഉള്ള ഉന്നതപദവിയിലേക്കുള്ള തന്റെ പരിവര്‍ത്തനത്തിന്റെ നൂറ് ശതമാനവും ഫുള്‍െ്രെബറ്റ് സ്‌കോളര്‍ഷിപ്പിലൂടെ ലഭിച്ച എക്‌സ്‌പോഷറില്‍ നിന്നാണെന്ന് അവര്‍ പറഞ്ഞു.
യുഎസില്‍ അക്കാദമിക് എക്‌സ്‌പോഷര്‍ പ്രതീക്ഷിക്കുന്ന ഗവേഷകര്‍, സാമൂഹിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍, കരിയര്‍ മധ്യത്തില്‍ പഠിക്കുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍, ധനസഹായം നിലച്ചതോടെ ഇപ്പോള്‍ പകരം സംവിധാനങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ്.
'ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും മികവുപുലര്‍ത്താന്‍ കഴിയുന്നതെന്ന് ആലുമ്‌നിയുടെ സഹസ്ഥാപകന്‍ നീലഭ് പ്രഭാത് പറഞ്ഞു. 'ഇത് പ്രത്യേക നിലവാരമില്ലാത്ത അപേക്ഷകരെയും, STEM അല്ലാത്ത (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്), എംബിഎ അല്ലാത്ത മേഖലകളിലുള്ളവരെയും ബാധിക്കുമെന്നും നീലഭ് അഭിപ്രായപ്പെട്ടു.
'സ്‌കോളര്‍ഷിപ്പ് വെറും ധനസഹായം മാത്രമല്ലെന്ന് കൊളീജിഫൈയുടെ സഹസ്ഥാപകന്‍ ആദര്‍ശ് ഖണ്ഡേല്‍വാള്‍ പറഞ്ഞു. പലര്‍ക്കും, ഇത് സാമ്പത്തിക സഹായം നഷ്ടപ്പെടുന്നതിനപ്പുറമാണ്.
വായ്പാ സമ്മര്‍ദ്ദം
'ഈ ധനസഹായം അവരുടെ സമര്‍പ്പണത്തിന്റെ സാധൂകരണവും അവരുടെ അക്കാദമിക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ലൈഫ്‌ലൈനുമായിരുന്നുവെന്ന് ഖണ്ഡേല്‍വാള്‍ പറഞ്ഞു.
'ഫണ്ടിംഗ് മരവിപ്പിക്കല്‍ ഈ ഉറപ്പിനെയാണ് ഇല്ലാതാക്കിയത്. യുഎസില്‍ ഇപ്പോള്‍ പഠിക്കുന്നവര്‍ ഇപ്പോള്‍ അവരുടെ പ്രോഗ്രാമുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്ന ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുകയാണ്. അപേക്ഷകള്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്ത മറ്റുള്ളവര്‍ ഇപ്പോള്‍ അവരുടെ സ്വപ്‌നങ്ങള്‍ തകരുമെന്ന ആശങ്കയില്‍ നടുങ്ങിയിരിക്കുകയാണ്-കൊളീജിഫൈ സഹസ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന യുഎസ് ലാബുകളും നെറ്റ്‌വര്‍ക്കുകളും ഇല്ലാതെ, STEM ഗവേഷകരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് ഫോറിന്‍ അഡ്മിറ്റ്‌സിന്റെ സ്ഥാപകനായ നിഖില്‍ ജെയിന്‍ പറയുന്നു.
'എഐ അല്ലെങ്കില്‍ കാലാവസ്ഥാ സാങ്കേതികവിദ്യ പഠിക്കുന്ന ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥി ഇപ്പോള്‍ ഫീല്‍ഡ് വര്‍ക്കിന് ഫണ്ടില്ലാതെ കുടുങ്ങിക്കിടക്കുന്നസാഹചര്യം ഉണ്ടായാല്‍ എന്താകും സംഭവിക്കുക? -അദ്ദേഹം പറഞ്ഞു.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പായ ഗില്‍മാന്‍ പ്രോഗ്രാം എല്ലാവിഭാഗത്തിലും നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ പിന്‍വലിക്കുന്നതോടെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
മരവിപ്പിക്കലിന്റെ പെട്ടെന്നുള്ള സ്വഭാവം വിദ്യാര്‍ത്ഥികളെ അതിജീവനത്തിനുള്ള മാനസീകാവസ്ഥയിലേക്ക് തള്ളിവിട്ടു. 'ഇത് 'കാത്തിരുന്ന് കാണേണ്ട' നിമിഷമല്ല; ഇതൊരു പോരാട്ടമാണ്,' നിഖിന്‍ ജെയിന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അനിശ്ചിതമായ ഭാവി
'സ്റ്റൈപ്പന്റുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കപ്പെട്ടത് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഐസ്‌കൂള്‍ കണക്റ്റിന്റെ സഹസ്ഥാപകനായ വൈഭവ് ഗുപ്ത പറഞ്ഞു. 'അവര്‍ക്ക് ധനസഹായത്തിന് മറ്റ് ഉറവിടങ്ങളും സംരംഭങ്ങളും തേടേണ്ടിവരും. അല്ലെങ്കില്‍, അതിജീവനം ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കേണ്ടിയുംവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയപ്രതിസന്ധിയില്‍ വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള അന്വേഷണം പെട്ടെന്ന് വര്‍ദ്ധിച്ചതായി ഫോറിന്‍ അഡ്മിറ്റ്‌സിലെ ജെയിന്‍ പറഞ്ഞു. അന്വേഷണങ്ങളില്‍ 15% വര്‍ദ്ധനവാണ് ഇപ്പോള്‍ കണക്കാക്കുന്നത്.
'എന്നാല്‍ ഇത്തരത്തിലുള്ള കടമെടുക്കല്‍ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വകാര്യ സ്‌കോളര്‍ഷിപ്പുകളിലും യൂണിവേഴ്‌സിറ്റി ഗ്രാന്റുകളിലും അപേക്ഷകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം കാണുന്നു, പക്ഷേ നഷ്ടം പൂര്‍ണ്ണമായും നികത്താനുള്ള അളവിലേക്ക് ഇത് ഉയര്‍ന്നിട്ടില്ല.
വിദ്യാര്‍ത്ഥികളിലെ ഉടനടിയുള്ള സാമ്പത്തിക സമ്മര്‍ദ്ദത്തിനപ്പുറം, മരവിപ്പിക്കല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജെയിന്‍ പറഞ്ഞു, 'ഇത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ബന്ധത്തെ തകര്‍ക്കും. ഫുള്‍െ്രെബറ്റ് മാത്രം പ്രതിവര്‍ഷം 350ലധികം ഇന്ത്യന്‍ സ്‌കോളര്‍മാരെ വളര്‍ത്തിയിട്ടുണ്ട്, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്‌കാരം എന്നിവയുമായി പരസ്പരം ബന്ധിപ്പിക്കുന്ന പാലമായിരുന്നു അത്. ഇപ്പോള്‍ സംഭവിച്ചത് സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറവ് മാത്രമല്ല; അമേരിക്കയുടെ മൃദുശക്തിക്കും നവീകരണത്തിനും ഒരു പ്രഹരവുമാണ്.'
സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം പിന്‍വലിച്ച് യു.എസ്; ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതത്വത്തില്‍
