പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം 30 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലും ടി വി കെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഏപ്രില്‍ 9നാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്. 30 സ്ഥാനാര്‍ഥികളില്‍ 2 പേര്‍ വനിതകളാണ്.
ടി വി കെയിലെത്തിയ മുന്‍ പുതുച്ചേരി ബി ജെ പി അധ്യക്ഷന്‍ വി സ്വാമിനാഥന്‍ മത്സരിക്കുന്നുണ്ട്. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബെ ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയുടെ ഭാഗമായാല്‍ മത്സരിക്കാന്‍ 80 സീറ്റുകളും വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി പദവും വിജയ്യ്ക്ക് വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏപ്രില്‍ 23നാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
