തെരഞ്ഞെടുപ്പ് ക്മ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബി ജെ പിയുടെ സീല്‍

തെരഞ്ഞെടുപ്പ് ക്മ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബി ജെ പിയുടെ സീല്‍


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബി ജെ പിയുടെ സീല്‍. സി പി എമ്മിന്റെ സമൂഹ മാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം വി നികേഷ് കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇ-മെയില്‍ വഴി ബി ജെ പി സീല്‍ പതിപ്പിച്ച് കത്ത് വന്നതെങ്കിലും തിയ്യതി 2019 മാര്‍ച്ച് 19 ആണ്. 

കത്ത് നികേഷ് കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ ലഭിച്ച കത്താണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സീലിന് പകരം ബി ജെ പി കേരള ഘടകത്തിന്റെ സീലാണ് ഉള്ളതെന്നും പോസ്റ്റില്‍ പറയുന്നു.

വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ ഞെക്കിയാലും താമര തെളിയുന്നു എന്ന വാര്‍ത്ത കേട്ടപോലെയാണ് ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഒരേ സീലാണ് ഉപയോഗിക്കുന്നത് എന്ന വാര്‍ത്ത ഇതാദ്യമാണെന്നും സി പി എം പറഞ്ഞു.