കൊച്ചി: പീഡന പരാതിയില്‍ സുപ്രിം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ നടന്‍ സിദ്ദീഖ് അഭിഭാഷകന്‍ ബി രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഓഫീസിലെത്തിയാണ് സിദ്ദീഖ് കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കാന്‍ സിദ്ദീഖ് തയ്യാറായില്ല.
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദീഖ് തിങ്കളാഴ്ച സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു.