ജാഫര്‍ ഇടുക്കിക്കെതിരെയും പീഡന പരാതിയുമായി നടി

ജാഫര്‍ ഇടുക്കിക്കെതിരെയും പീഡന പരാതിയുമായി നടി


തിരുവനന്തപുരം: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ പീഡനപരാതിയുമായി നടി. മുകേഷ് എം എല്‍ എ ഉള്‍പ്പെടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡനപരാതി ഉയര്‍ത്തിയ നടിയാണ് ജാഫര്‍ ഇടുക്കിക്കെതിരെയും പരാതി നല്‍കിയത്. ഓണ്‍ലൈനായിട്ടാണ് നടി ഡി ജി പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയത്.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജാഫര്‍ ഇടുക്കി മോശമായി പെരുമാറിയെന്നാണ് പരാതി. ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നും പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാരംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താരം ആരോപിച്ചു. നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയും നടി ഡി ജി പിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കിയിരുന്നു.