കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം:അഡിഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡുചെയ്തു

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം:അഡിഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡുചെയ്തു


കൊച്ചി : കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സസ്‌പെന്‍ഷന്‍ഡുചെയ്തു. സംഭവം സംസ്ഥാനത്തെ ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചതായി കമ്മിറ്റി വിലയിരുത്തി.

കോഴിക്കോട് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി. സംഭവത്തിന് പിന്നാലെ അഡിഷണല്‍ ജില്ലാ ജഡ്ജി സുഹൈബ് പരാതിക്കാരിയോട് വാക്കാല്‍ മാപ്പപേക്ഷിച്ചിരുന്നു. ജുഡീഷ്യല്‍ ഓഫിസര്‍ക്കെതിരായ ആരോപണം, അതും ഒരു കോടതി കോംപ്ലക്സിന് അകത്ത് നടന്ന സംഭവമെന്ന നിലയ്ക്ക് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിഷയം ഗൗരവമായാണ് കണ്ടത്.

ജീവനക്കാരിയോട് ജഡ്ജി മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കോഴിക്കോട്ടെ കോടതിയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നായിരുന്നു ജില്ലാ അഡിഷണല്‍ ജഡ്ജി സുഹൈബിന്റെ മാപ്പ് പറച്ചില്‍.