വിലാപയാത്രയില്ല; വൈകിട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ മടക്കം

വിലാപയാത്രയില്ല; വൈകിട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ മടക്കം


കോഴിക്കോട്: മലയാള മനസിനെ കീഴടക്കിയ എഴുത്തിന്റെ പെരുന്തച്ചന് വിടചൊല്ലനൊരുങ്ങി കേരളം. സര്‍ക്കാരിന്റെ ഒദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഔദ്യോഗിക ബഹുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ താല്പര്യം കുടുംബം അംഗീകരിക്കുകയായിരുന്നു. അതേസമയം വിലാപയാത്ര ഉണ്ടാകില്ല. വിലാപയാത്ര നടത്തരുതെന്ന് അദ്ദേഹത്തിന്റെ മുന്‍ ആഗ്രഹപ്രകാരമാണ് ഒഴിവാക്കിയത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അനുസരിച്ചു.

അദ്ദേഹം താമസിച്ചിരുന്ന കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ പൊതുദര്‍ശനം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനുപേര്‍ മൃതദേഹം ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും സിതാരയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.