ഡോ. മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

ഡോ. മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍


ന്യൂഡല്‍ഹി: ആരോഗ്യനില  മോശമായതിനെത്തുടര്‍ന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലെ എമര്‍ജന്‍സി വിഭാഗത്തിലാണ് മന്‍മോഹന്‍ സിംഗിനെ പ്രവേശിപ്പിച്ചത്. 92 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. 

കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് എട്ട് മണിയോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.