വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു


തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് (58) തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികത്സയിലിരിക്കെ മരണപ്പെട്ടത്.

ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസം അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ സതീശനും മരണപ്പെട്ടിരുന്നു.