തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കുറ്റക്കാരനാക്കിയ വിധി നിലനില്‍ക്കും.
അന്തിമവിധി വരും വരെയാണ് ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചത്. അതേസമയം ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യത തുടരും.
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്കാണ് ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നത്. ഇതോടെ എം എല്‍ എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനായിരുന്നു. ഇനി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനാകില്ല.
