നടികളെ അപമാനിച്ചു; ആറാട്ടണ്ണന്‍ അറസ്റ്റില്‍

നടികളെ അപമാനിച്ചു; ആറാട്ടണ്ണന്‍ അറസ്റ്റില്‍


കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണനെന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ സിനിമ നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി.

സന്തോഷ് വര്‍ക്കിക്കെതിരേ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ എറണാകുളം പൊലീസാണ് നടപടി സ്വീകരിച്ചത്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും ആറാട്ടണ്ണന്‍ സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഹസീന ഉഷ, ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് പരാതിയ നല്‍കിയത്.