ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: നിലമ്പൂര്‍ എം എല്‍ എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവരും മന്ത്രിമാരും പങ്കെടുത്തു.

തന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിനെ മാതൃകയാക്കി മുന്നോട്ട് പോകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.