ബി ജെ പി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു

ബി ജെ പി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു


തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. 11 സ്ഥാനാര്‍ഥികളുള്ളതാണ് പുതിയ പട്ടിക. നടന്‍ കൃഷ്ണകുമാറിനെ പരിഗണിച്ചില്ലെങ്കിലും സീരിയല്‍ താരം വിവേക് ഗോപനെ ്സ്ഥാനാര്‍ഥിയാക്കി. 

അരുവിക്കരയിലാണ് വിവേക് ഗോപനെ സ്ഥാനാര്‍ഥിയാക്കിയത്. തിരുവനന്തപുരത്ത് കരമന ജയന്‍, അടൂരില്‍ പന്തളം പ്രതാപന്‍, കോവളത്ത് ടി എന്‍ സുരേഷ്, മാവേലിക്കരയില്‍ അജിമോന്‍, പീരുമേട് വി രതീഷ്, പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനം എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ചവറയില്‍ കെ ആര്‍ രാജേഷ്, ചടയമംഗലത്ത് ആര്‍ എസ് അരുണ്‍രാജ്, ചിറയിന്‍കീഴ് ബി എസ് അനൂപ്, നെയ്യാറ്റിന്‍കരയില്‍ എസ് രാജശേഖരന്‍ നായരും മത്സരിക്കും.