താനൂര്‍: താനൂര്‍, വള്ളിക്കുന്ന്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. താനൂരില്‍ ടി മുഹമ്മദ് സമീറും വളളിക്കുന്നില്‍ സി പി മുസ്തഫയും കാസര്‍ഗോഡ് ഷാനവാസ് പാദൂറും മത്സരിക്കും. മൂന്ന് പേരും സ്വതന്ത്രരായാണ് മത്സരിക്കുന്നത്. പുതിയ പട്ടിക കൂടി പുറത്തുവന്നതോടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പട്ടിക പൂര്‍ത്തിയായി.
ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ താനൂരില്‍ നേരത്തെ നിശ്ചയിച്ച മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു. യു ഡി എഫ് പാളയത്തില്‍ നിന്ന് ഒരാളെ എത്തിക്കാനും സി പി എം ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിക്കാതെ വന്നതോടെയാണ് നേരത്തെ പട്ടികയില്‍ ഉണ്ടായിരുന്ന സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്.
ഇത്തവണ അബ്ദുറഹിമാന്‍ താനൂരില്‍ മത്സരിക്കാന്‍ വിമുക്ത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരുര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചു. സി പി എമ്മിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ അബ്ദുറഹിമാന്റെ പേര് താനൂരില്‍ വന്നിരുന്നെങ്കിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് അബ്ദുറഹിമാനെ തിരൂര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
