പശ്ചിമേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ യുക്രെയ്ന്‍ ഡ്രോണ്‍ വിദഗ്ധരുടെ സഹായമുണ്ടെന്ന് സെലെന്‍സ്‌കി

പശ്ചിമേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ യുക്രെയ്ന്‍ ഡ്രോണ്‍ വിദഗ്ധരുടെ സഹായമുണ്ടെന്ന് സെലെന്‍സ്‌കി


കീവ്: ഇറാനിയന്‍ ഡ്രോണുകളെ പ്രതിരോധിക്കുന്നതിന് പശ്ചിമേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ യുക്രെയ്‌നില്‍ നിന്നുള്ള ഇരുന്നൂറ്റമ്പതോളം ഡ്രോണ്‍ വിദഗ്ധരുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതില്‍ യുക്രെയ്ന്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പ്രതിരോധ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും വിദഗ്ധമായ വിലയിരുത്തലുകള്‍ നല്‍കുന്നതിനുമായി കൂടുതല്‍ രാജ്യങ്ങള്‍ യുക്രെയ്‌നിന്റെ സഹായം തേടിയിട്ടുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മേഖലയിലെ രണ്ടു കേന്ദ്രങ്ങളില്‍ തങ്ങളുടെ സൈനികര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കാന്‍ അമേരിക്കയും യുക്രെയ്‌നോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിലവില്‍ പശ്ചിമേഷ്യയിലുള്ള യുക്രെയ്‌നിയന്‍ സൈനികര്‍ പ്രാദേശിക സൈന്യവുമായി ചേര്‍ന്ന് സംയുക്ത ദൗത്യങ്ങളില്‍ ഏര്‍പ്പെടുകയാണെന്നാണ് സി എന്‍ എന്നിന്റെ റിപ്പോര്‍ട്ട്. പ്രാദേശിക സൈനികര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിലും സജീവമാണ് ഇപ്പോള്‍ യുക്രെയ്‌നിയന്‍ സംഘം.