അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നോ​ട്ടു​കെ​ട്ട്; ശബരിമല തീർത്ഥാടകരെ ലക്ഷ്യമാക്കി ഇറങ്ങിയ രണ്ട് തമിഴ് യുവതികൾ റാ​ന്നി​യി​ൽ പി​ടി​യിൽ

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നോ​ട്ടു​കെ​ട്ട്; ശബരിമല തീർത്ഥാടകരെ ലക്ഷ്യമാക്കി ഇറങ്ങിയ രണ്ട് തമിഴ് യുവതികൾ റാ​ന്നി​യി​ൽ പി​ടി​യിൽ


റാന്നി  : ശബരിമല തീർത്ഥാടന കാലയളവിൽ മോഷണം നടത്തുന്നതിനായി എത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി പാ​ർ​വ​തി, തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി ഗീ​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിൽ കയറിയ രണ്ടു യുവതികൾ ബസ്സിൽവെച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോ പി.ടിയെ വിവരം അറിയിച്ചു. ഷിന്റോ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്ഐ സിബി എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽവെച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്. തുടർന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ അടിസ്ഥാനമാക്കിയുള്ള  പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്. ശബരിമല തീർത്ഥാടന സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണോ ഇവരെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, എസ്ഐ സിബി. എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ പി ടി, ശിൽപ, സിവിൽ പോലീസ് ഓഫീസർ അൻസൽ ജബ്ബാർ എന്നിവരുടെ സമയോചിതമായ ഇടപെടലും ഏകോപിതമായ പ്രവർത്തനവുമാണ് പ്രതികളെ പിടികൂടുന്നതിനും ഒളിപ്പിച്ച പണം കണ്ടെത്തുന്നതിനും സഹായകമായത്. ബസ് ജീവനക്കാരുടെ ജാഗ്രതയും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഇടപെടലും പോലീസ് നടപടികൾ വേഗത്തിലാക്കുന്നതിൽ നിർണായകമായി.