ചെന്നിത്തലയുടെ 'നിയോഗം'; ആദ്യ നോവല്‍ പ്രകാശനം തിങ്കളാഴ്ച

ചെന്നിത്തലയുടെ 'നിയോഗം'; ആദ്യ നോവല്‍ പ്രകാശനം തിങ്കളാഴ്ച


തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ നോവല്‍ ഒന്‍പതിന് തിങ്കളാഴ്ച പ്രകാശനം ചെയ്യും. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച നോവലിന് 'നിയോഗം' എന്നാണ പേര് നല്‍കിയിരിക്കുന്നത്. 

രാവിലെ പതിനൊന്നിന് തമ്പാനൂരിലെ ഹോട്ടല്‍ അപ്പോള ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ടി പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന്‍ ബ്ലസി പുസ്തകം സ്വീകരിക്കും. 

മനോരമ ബുക്സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് തോമസ് ഡൊമനിക് സ്വാതമാശംസിക്കും. പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിക്കും. നിരൂപകന്‍ ഡോ. പി കെ രാജശേഖരന്‍ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തും. നിരവധി ഗ്രസ്ഥങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യനോവലാണ് നിയോഗം.