തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സന്ദര്‍ശനം നടത്തും. തലസ്ഥാനത്തുനിന്ന് ബുധനാഴ്ച രാത്രിയോടെ കോഴിക്കോടെത്തിയ മുഖ്യമന്ത്രി ഇന്നു രാവിലെ വയനാട്ടിലേക്കു തിരിക്കും. ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ നിലവില്‍ മന്ത്രിമാരുടെ സംഘം വയനാട്ടിലുണ്ട്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ. രാജന്, മുഹമ്മദ് റിയാസ്, ഒ.ആര്. കേളു എന്നിവര്‍ ചൊവ്വാഴ്ച മുതല്‍ വയനാട്ടിലുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വയനാട്ടിലെത്തിയിരുന്നു.
അതേസമയം, ദുരന്തം ഉണ്ടായ സ്ഥലത്ത് ഒരു തവണ പോലും കേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം ഉണ്ടായ പുലര്‍ച്ചയാണ് റെഡ് അലെര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വയനാട് ദുരന്തബാധിതരെ സന്ദര്‍ശിക്കും
