കൊൽക്കത്ത : ഇൻഡിഗോയുടെ വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ ചെറിയ അപകടം. പരിശോധനയ്ക്കായി പാർക്കിങ് ബേയിൽ നിർത്തിയിരുന്ന വിമാനത്തിന്റെ എഞ്ചിനിലേക്ക് നിയന്ത്രണം വിട്ട കേറ്ററിംഗ് വാഹനം ഇടിച്ചാണ് അപകടം.
പാർക്കിങ് ബേ നമ്പർ 51ൽ ആണ് സംഭവം എന്നാണ് റിപ്പോർട്ടുകൾ. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
'വാഹനം മുന്നോട്ടു നീങ്ങി വിമാനത്തിന്റെ എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വിമാനം സമഗ്ര പരിശോധനക്കും ആവശ്യമായ അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുകയാണ്,' എന്ന് ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
6E 6663 ഇൻഡിഗോ വിമാനം കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് സർവീസ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് സർവീസിൽ വൈകൽ സാധ്യതയുണ്ടെന്നാണ് സൂചന.
കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് അപകടം; കേറ്ററിംഗ് വാഹനം എഞ്ചിനിൽ ഇടിച്ചു
