തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടം ആശങ്കയുണ്ടാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായും അതില്‍ 73 എണ്ണം ശൂന്യമായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തുണിയും പ്ലാസ്റ്റിക്കും കണ്ടെയ്നറുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അതില്‍ 13 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണം റബര്‍ കോമ്പൗണ്ട് അടങ്ങിയതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
100 കണ്ടെയ്നറുകള്‍ കടലില്‍ വീണതായാണ് കരുതപ്പെടുന്നത്. ഇതില്‍ 54 കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നര്‍ഡില്‍സ് എന്ന പ്ലാസ്റ്റിക് തരികള്‍ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ടെന്നും പരിസ്ഥിതി തൊഴില്‍ നഷ്ടങ്ങള്‍ കണക്കാക്കുന്നതിനായി എംഎസ്സി കമ്പനിയുമായി ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
കപ്പല്‍ അപകടം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസത്തിനായി ഓരോ കുടുംബത്തിനും 1,000 രൂപയും 6 കിലോ അരിയും സൗജന്യ റേഷനും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.