ആലപ്പുഴ: ജില്ലയിലെ സിപിഎം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുമായ ബിപിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി. ബാബു അംഗത്വമെടുത്തത്.
നേരത്തേ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിന്‍ സി. ബാബു. പിന്നീട് നിരവധി ആരോപണങ്ങളുയര്‍ത്തി അദ്ദേഹം സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 2023ല്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ആറ് മാസത്തേക്കു സസ്‌പെന്‍ഷനിലായ ബിപിനെ പിന്നീട് പാര്‍ട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.
കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സിപിഎം വിട്ട് ബി.ജെ.പിയിലെത്തുമെന്ന് കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടു
ആലപ്പുഴ ജില്ലയില്‍ മുതിര്‍ന്ന നേതാവ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു