തിരുവനന്തപുരം: സവര്‍ക്കര്‍ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരുടെ സൗജന്യത്തില്‍ രക്ഷപ്പെട്ടയാളാണ് സവര്‍ക്കറെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
സവര്‍ക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ സ്ഥാപിച്ച പോസ്റ്ററിനെ വിമര്‍ശിച്ചു കൊണ്ടാണ് ഗവര്‍ണര്‍ സവര്‍ക്കറെ പുകഴ്ത്തിയത്. ഞങ്ങള്‍ക്കാവശ്യം ചാന്‍സലറെയാണ്, സവര്‍ക്കറെയല്ല എന്ന പോസ്റ്ററാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.