മൂന്നുവർഷം മുമ്പ് വിരമിച്ച ടോമിൻ ജെ തച്ചങ്കരിയുടെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക മുദ്ര; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

മൂന്നുവർഷം മുമ്പ് വിരമിച്ച ടോമിൻ ജെ തച്ചങ്കരിയുടെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക മുദ്ര; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി


കോട്ടയം: വിരമിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തിലും ഔദ്യോഗിക മുദ്രകൾ ഉപയോഗിച്ച സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം എസ്പിയോടാണ് ഡിജിപി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

സ്വകാര്യ വാഹനത്തിൽ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറിൽ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയിൽപ്പെട്ടത്.

നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവർക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാർ ബോർഡ് വച്ച് താൻ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.