കോട്ടയം: ആഗസ്റ്റ് ഒന്നുമുതല്‍ മൂന്നുവരെ കോട്ടയത്തെ കുമരകം ഗോകുലം ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഗോകുലം ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലേക്കും ഏറ്റവും വലിയ മലയാളി പ്രവാസി സംഘമായിരിക്കും ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു .
മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മഹാസമേളനത്തിന്റെ ആദ്യ ദിവസം ലഹരിക്കെതിരെയുള്ള വിളംബരത്തോട് കൂടി തുടങ്ങി മുന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കും. രണ്ടാം ദിനം ഫൊക്കാനയും കേരളാ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷക്ക് ഒരു ഡോളര്‍, സാഹിത്യ സമ്മേളനം, സാഹിത്യ അവാര്‍ഡുകള്‍, സാംസ്‌കാരിക അവാര്‍ഡുകള്‍, ബിസിനസ് സെമിനാറുകള്‍, ബിസിനസ് അവാര്‍ഡുകള്‍, വിമെന്‍സ് ഫോറം സെമിനാര്‍, വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം, നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങളുടെ തുടക്കം, ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാല് വിതരണം, മാധ്യമ സെമിനാര്‍, ഫൊക്കാന ഹൗസിങ് പ്രൊജക്ട്, മെഡിക്കല്‍ കാര്‍ഡ് വിതരണം, പ്രിവിലേജ് കാര്‍ഡ് വിതരണം, മൈല്‍സ്റ്റോണ്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുമായി സഹകരിച്ചു നടത്തുന്ന ഫൊക്കാന സിം കേരള പ്രൊജക്ടിന്റെ സമാപനം തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍.
മൂന്നാം ദിവസം വിനോദത്തിനു വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് സവാരിയാണ് ബുക്ക് ചെയ്തിരിക്കുന്നത്. അതില്‍ ഡാന്‍സും പാട്ടും ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടനാനാടന്‍ കായലിലൂടെ ഏവരുടെയും മനം കവരുന്ന യാത്ര പ്രകൃതിസ്നേഹികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ടതാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാനും പ്രകൃതിയെ ആസ്വദിക്കാനും ഇതുപോലെ ഒരിടം വേറെകാണില്ല. മുന്ന് ദിവസങ്ങളിലും ഉള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപിക്കുന്നത് പ്രസിദ്ധ സിനിമാതാരവും ഡാന്‍സറുമായ സരയൂ മോഹന്‍, സിനിമാ താരത്തോടൊപ്പം ഡാന്‍സറും അവതാരികയും കൂടിയായ അമല റോസ് കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡാന്‍സുകള്‍, സിനിമ പിന്നണി ഗായകരായ ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ ജോബി, പ്രസിദ്ധ സിനിമ പിന്നണി ഗായകന്‍ അഭിജിത് കൊല്ലം, ഫ്‌ളവേഴ്‌സ് ടോപ് സിങ്ങര്‍ മിയാകുട്ടി, സിനിമ പിന്നണി ഗായകനും മിമിക്രി താരവുമായ രാജേഷ് അടിമാലി തുടങ്ങയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ നവ്യാനുഭവം പങ്കുവെക്കും.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന്‍ ചരിത്ര സംഭവം ആയിരിക്കും. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനായുടെ ഓരോ കണ്‍വെന്‍ഷനുകള്‍. ഇതുവരെ എന്തു ചെയ്തു, എന്തു നേടി, പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെന്‍ഷന്റെ വേദികള്‍ ഉപയോഗപ്പെടുത്തും. കേരളത്തില്‍ ഫൊക്കാനാ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതുവരെ വിതരണം ചെയ്ത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.
വിദ്യാഭ്യാസ ഹായം, വിവാഹ സഹായം, ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകള്‍, തുടങ്ങി ജനകീയമായ നിരവധി പദ്ധതികള്‍ക്ക് ഈ കമ്മിറ്റി ചുക്കാന്‍ പിടിക്കുന്നു.
കേരളാ കണ്‍വെന്‍ഷനിലേക്കു സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു.
കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സജിമോന്‍ ആന്റണി 862 -438 -2361, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914 -886 -2655, ട്രഷര്‍ ജോയി ചാക്കപ്പന്‍ 201 -563 -6294 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.