കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്‌കോം കാര്‍ഗോയുടെ പുതിയ ചരക്കുവിമാന സര്‍വീസ് ആരംഭിച്ചു. കൊച്ചിയില്‍ നിന്ന് ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കുള്ള (ഡി ഡബ്ല്യു സി) നേരിട്ടുള്ള സര്‍വീസാണിത്. ഇതോടെ സിയാലില്‍ നിന്ന് ആഴ്ചതോറുമുള്ള ചരക്കുവിമാന സര്‍വീസുകളുടെ എണ്ണം നാലായി. ഇന്‍ഡിഗോയും നാഷണലും ഫ്‌ളൈ ദുബായിയുമാണ് നിലവില്‍ മറ്റ് സര്‍വീസുകള്‍ നടത്തുന്നത്.
ആഴ്ചയില്‍ രണ്ട് ദിവസമാണ് അഫ്‌കോമിന്റെ സര്‍വീസ്. ചൊവ്വ, ശനി ദിവസങ്ങളില്‍ നടത്തുന്ന സര്‍വീസിന് 20 ടണ്‍ വരെ ചരക്ക് വഹിക്കാന്‍ ശേഷിയുള്ള ബോയിങ് 737-800 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് ഉപയോഗിക്കുന്നത്.
പുതിയ സര്‍വീസിന്റെ തുടക്കം കുറിച്ച് സിയാലില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയരാജന്‍ വി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സജി ഡാനിയല്‍, കാര്‍ഗോ ഹെഡ് സതീഷ് കുമാര്‍ പൈ എന്നിവര്‍ക്കൊപ്പം അഫ്‌കോം കാര്‍ഗോ ചെയര്‍മാന്‍ ദീപക് പരാശുരാമന്‍, ഡയറക്ടര്‍മാരായ കണ്ണന്‍ രാമകൃഷ്ണന്‍, അംബ ശങ്കര്‍, ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സുനില്‍ ചന്ദ്രശേഖര്‍ എന്നിവരും ടി ടി ഗ്രൂപ്പ് (ജി എസ് എ) വൈസ് പ്രസിഡന്റ് വിക്രം ആര്‍ എന്നിവര്‍ പങ്കെടുത്തു.
