പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയത്.

വിദ്വേഷ പരാമര്‍ശം നടത്തിയത് അബദ്ധം പറ്റിയതാണെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. ഇന്ത്യയിലെ മുസ്ലിംകള്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. മുസ്ലിംകള്‍ പാകിസ്താനിലേക്ക് പോകണമെന്നും ചര്‍ച്ചയ്ക്കിടെ പി സി ജോര്‍ജ് പറഞ്ഞിരുന്നു.