കേരളത്തിന് എയിംസെന്ന ആവശ്യം നിസ്സാരമല്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസെന്ന ആവശ്യം നിസ്സാരമല്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി


കൊച്ചി: കേരളത്തിന് എയിംസിന് വേണമെന്ന ആവശ്യം നിസ്സാരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു. സാധ്യതാ പഠനം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി മറുപടി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നാലാഴ്ച ആഴ്ച കൂടി സമയം നല്‍കണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ഇത്രയും സമയം നല്‍കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് ഓണ്‍ലൈന്‍ ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.