ടെഹ്രാൻ/ വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ കടുത്ത ആരോപണങ്ങൾക്ക് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. യുഎസിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ഇറാനെ 'ലോകത്തിലെ ഒന്നാം നമ്പർ ഭീകരതാ പ്രായോജകൻ' എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനകൾ 'വലിയ കള്ളങ്ങളുടെ ആവർത്തനം മാത്രമാണ്' എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഖാഈ പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ജനുവരി മാസത്തെ കലാപങ്ങളിൽ ഉണ്ടായ മരണസംഖ്യയും സംബന്ധിച്ചുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ബഖാഈ എക്‌സിലൂടെ പ്രതികരിച്ചു. ട്രംപിനെ നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ട്രംപിന്റെ പ്രസംഗത്തിന് മുൻപ് തന്നെ 'ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല' എന്ന് ഇറാന്റെ ഉന്നത നയതന്ത്ര പ്രതിനിധിയായ സയിദ് അബ്ബാസ് അരാഘ്ചി വ്യക്തമാക്കി. യുഎസുമായി നിർണായകമായ ഒരു കരാറിലേക്ക് എത്താൻ അവസരം ഉണ്ടെന്നും, നയതന്ത്രത്തിന് മുൻഗണന നൽകിയാൽ ഒരു ധാരണ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കയെ ലക്ഷ്യമിടുന്ന മിസൈലുകൾ വികസിപ്പിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്ന് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ട്രംപ് ആരോപിച്ചു. പ്രശ്‌നം നയതന്ത്ര മാർഗം വഴി പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെങ്കിലും, 'ലോകത്തിലെ ഒന്നാം നമ്പർ ഭീകരതാ പ്രായോജകൻ ആണവായുധം കൈവശം വയ്ക്കാൻ ഒരിക്കലും അനുവദിക്കില്ല' എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ പരമാധികാര നേതാവ് അഹശ ഗവമാലിലശയുടെ ഭരണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച ട്രംപ്, 2020ൽ ഇറാനിയൻ സൈനിക മേധാവി ഝമലൊ ടീഹലശാമിശയെ അമേരിക്ക വധിച്ചതിനെ വീണ്ടും ഓർമ്മിപ്പിച്ചു. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' വഴി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി പറഞ്ഞ അദ്ദേഹം, അമേരിക്കയുടെ സൈനിക ശക്തിയെക്കുറിച്ചും മുന്നറിയിപ്പ് നൽകി.
ഇറാനിൽ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അസത്യമാണ് എന്നാണ് ഇറാൻ പ്രതികരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കക്കിടെ, നയതന്ത്രപരമായ പരിഹാരത്തിന് വാതിൽ തുറന്ന നിലപാടിലാണ് ഇറാൻ തുടരുന്നത്.
'വലിയ കള്ളങ്ങളുടെ ആവർത്തനം': ട്രംപിന്റെ ആരോപണങ്ങൾക്ക് ഇറാന്റെ മറുപടി
