വത്തിക്കാന്‍: വര്‍ക്കല ശിവഗിരിയില്‍ പുതുതായി നിര്‍മിക്കുന്ന സര്‍വമത ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ ലോക സര്‍വമത സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.
ഹിന്ദു, മുസ്‌ലിം, കൃസ്ത്യന്‍ ആരാധനാലയങ്ങളും ധ്യാനകേന്ദ്രവും ഉള്‍പ്പെടുന്നതാണ് രൂപരേഖ. വത്തിക്കാന്‍ സര്‍വമത സമ്മേളനത്തിന്റെ സ്മാരകമെന്നോണമാണ് ആരാധനാ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ശിവഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.