തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 26, 27 തീയതികളില്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26നു ചേരാനിരുന്ന മന്ത്രിസഭായോഗവും 26, 27 തീയ്യതികളിലെ താലൂക്ക് തല അദാലത്തുകളും ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
എം ടി വാസുദേവന്‍ നായരുടെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കരിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എംടിയുടെ അന്ത്യം. വൈകാതെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലും വീട്ടിലും തടിച്ചുകൂടിയിരുന്നു.
എംടിയുടെ സംസ്‌കാരം ഇന്ന്: 26, 27 തീയതികളില്‍ ഔദ്യോഗികമായി ദുഃഖാചരണം; സര്‍ക്കാര്‍ പരിപാടികള്‍ മാറ്റി