അബുദാബി: വിമാനയാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വിമാനത്തില്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യയുടെ വിമാനത്തിലായിരുന്നു സംഭവം. മലയാളിയായ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല.
പവര്‍ ബാങ്ക് കൈയില്‍ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയും സംഭവ സമയം എമര്‍ജന്‍സി ഡോര്‍ തുറന്ന മറ്റുരണ്ടുപേരെയും അധികൃതര്‍ തടഞ്ഞു. അപകടത്തെതുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.
സംഭവം നടന്നപ്പോള്‍ തന്നെ അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്രക്കാര്‍ നാട്ടിലെത്തിയത്.
യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വിമാനത്തില്‍ തീപിടിത്തം; ആളപായമില്ല
