എം ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് രാഹുല്‍ ഗാന്ധി

എം ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് രാഹുല്‍ ഗാന്ധി


കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അന്വേഷിച്ചു. എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതിയുമായി രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞ രാഹുല്‍ ഗാന്ധി എം ടി എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ ആരോഗ്യവാനായി തിരികെയെത്തട്ടെ എന്നും ആശംസിച്ചു. 

എം ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന എം ടിക്ക് ഓര്‍മയുണ്ടെങ്കിലും സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ശേഷി ഇല്ലെന്നും പറഞ്ഞു.

ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് എം ടിയെ രണ്ടു ദിവസം മുമ്പ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്‌സിജന്‍ കുറവാണ് ടിക്കെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും കാരശ്ശേരി അറിയിച്ചു.