ശബരിമല; തന്ത്രിക്കും എന്‍ വാസുവിനും ഇ ഡി സമന്‍സ്

ശബരിമല; തന്ത്രിക്കും എന്‍ വാസുവിനും ഇ ഡി സമന്‍സ്


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും ഇ ഡി സമന്‍സ്. ഇരുവരോടും അടുത്ത ആഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാണമെന്നാണ് സമന്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ് ഐ ടി പ്രതി ചേര്‍ത്തവരെയെല്ലാം ഇ ഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇ ഡി ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് വിവരം.