കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം അപഹരിച്ചെന്ന കേസില്‍ മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാര്‍. അറസ്റ്റിലായ 43-ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
ദ്വാരപാലക ശില്‍പ്പ പാളികള്‍ കടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീകുമാര്‍ ജോലിയില്‍ പ്രവേശിച്ചതെന്നും കേസിന് ആസ്പദമായ രേഖകളില്‍ ഒപ്പുവച്ചത് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം.
കേസന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കുമ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. കേസില്‍ മുരാരി ബാബുവിന് ശേഷം രണ്ടാമതായി ജാമ്യം ലഭിക്കുന്നത് ശ്രീകുമാറിനാണ്.
