തിരുവനന്തപുരം: എസ് എഫ് ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനേയും സെക്രട്ടറിയായി പി എസ് സജ്ജീവിനേയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിനമാണ് പി എം ആര്‍ഷോയ്ക്കും കെ അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
കെ അനുശ്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണന പട്ടികയിലുണ്ടായിരുന്ന സജ്ജീവനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.