ഇ ഡിയുടെ കൈക്കൂലിക്കേസ് അ്‌ന്വേഷിക്കാന്‍ ടാസ്‌ക് ഫോഴ്‌സ്

ഇ ഡിയുടെ കൈക്കൂലിക്കേസ് അ്‌ന്വേഷിക്കാന്‍ ടാസ്‌ക് ഫോഴ്‌സ്


കൊച്ചി: ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി.  വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

പരാതിക്കാരനായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇ ഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇ ഡിയുടെ സമന്‍സില്‍ വെളളിയാഴ്ച ഡല്‍ഹി ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ അനീഷിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇ ഡിക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ് എന്നത് പരിഗണിച്ചാണ് കൈക്കൂലി കേസില്‍ ഇഡി പുതിയ ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും കേസിന്റെ അന്വേഷണം നടക്കുക.

ഈ കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി അനീഷ് ബാബുവിനെ വിളിപ്പിച്ചിരിക്കുന്നത്. ഈ സമന്‍സുമായി ബന്ധപ്പെട്ട് അനീഷ് ബാബു വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവിട്ടത്.