പീച്ചി ഡാമില്‍ വീണ് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിനിയും മരിച്ചു

പീച്ചി ഡാമില്‍ വീണ് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിനിയും മരിച്ചു


തൃശൂര്‍: പീച്ചി ഡാം റിസര്‍വോയര്‍ വീണ വിദ്യാര്‍ഥിനികളില്‍ ഒരു പെണ്‍കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. 

പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്. പട്ടിക്കാട് സ്വദേശിനികളായ അലീന, ആന്‍ഗ്രേസ് എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് എറിന്റെ മരണം. പീച്ചി സ്വദേശിനിയായ നിമ ചികിത്സയില്‍ തുടരുകയാണ്. നിമ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മറ്റു മൂന്നു പേരും പ്ലസ് ടു വിദ്യാര്‍ഥിനികളാണ്. ഡാം റിസര്‍വോയറില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. 

നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളായ വിദ്യാര്‍ഥിനികള്‍ പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു.

പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണതോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീഴുകയായിരുന്നു. പാറക്കെട്ടിനു താഴെയുള്ള കയത്തില്‍പ്പെട്ടതാണ് അപകടത്തിന് കാരണമായത്.