തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്


കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബി ജെ പി നേതാവും മന്ത്രിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. എ ഐ വൈ എഫ് നേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

എ ഐ വൈ എഫ് നേതാവ് എസ് എസ് ബിനോയിയാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എതിര്‍ സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും എല്‍ ഡി എഫില്‍ നിന്ന് അഡ്വ. വി എസ് സുനില്‍ കുമാറുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.