ജറൂസലേം: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവാവ് ഇസ്രായേലില്‍ വൃദ്ധയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു മാസം മുന്‍പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രായേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ 80കാരിയെയാണ് ജിനേഷ് കുത്തിക്കൊലപ്പെടുത്തിയത്. പിന്നാലെ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ശരീരം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയിലാണ് 80കാരിയെ കണ്ടെത്തിയത്. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിനേഷ്. മുന്‍പ് നാട്ടില്‍ മെഡിക്കല്‍ റപ്രസെന്ററ്റീവിന്റെ ജോലിയായിരുന്നു ജിനേഷിന്.