ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ 24 വയസ്സുള്ള ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ നവരൂപ് സിംഗിനാണ് ശിക്ഷ വിധിച്ചത്. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി നവരൂപ് സിംഗിനെ കുറഞ്ഞത് 14 വര്‍ഷം തടവിന് ശിക്ഷിച്ചു. ബലാത്സംഗം ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.
കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ തോക്ക് കൈവശം വയ്ക്കല്‍, 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍, 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നിവയുള്‍പ്പെടെ മൂന്ന് കുറ്റങ്ങളില്‍ സിംഗ് നേരത്തെ കുറ്റം സമ്മതിച്ചു. കൂടാതെ, 2024 ഒക്ടോബറില്‍ വെസ്റ്റ് ലണ്ടനില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ഇയാള്‍ ശിക്ഷിക്കപ്പെട്ടു.
ഇരകളുടെ അതിജീവിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ശക്തിയെ അഭിനന്ദിക്കാനും ഭയാനകമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അവര്‍ കാണിച്ച അചഞ്ചലമായ ധൈര്യത്തിന് നന്ദി പറയാനും ആഗ്രഹിക്കുന്നു'വെന്ന് മെട്രോപൊളിറ്റന്‍ പൊലീസിന്റെ ആക്ടിംഗ് ചീഫ് സൂപ്രണ്ട് ഷോണ്‍ ലിഞ്ച് പറഞ്ഞു.
ഫോറന്‍സിക്, സിസിടിവി, സാക്ഷി മൊഴികള്‍ എന്നിവ ഉപയോഗിച്ചാണ് സിംഗിനെതിരെ തെളിവുകള്‍ ശേഖരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 20 വയസ്സുള്ള യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഒരു പാര്‍ക്കില്‍ ഇരയാകാന്‍ സാധ്യതയുള്ള ഒരാളെ കാത്തിരുന്ന സിംഗ് വ്യാജ തോക്ക് ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.
പരാതിയെത്തുടര്‍ന്ന്, കുറ്റവാളിയെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അന്വേഷണത്തിനിടെ മറ്റൊരു ഭാഗത്ത് ഒരു കുട്ടിയെ ബലാത്സംഗം ചെയ്ത വിവരം കൂടി ലഭ്യമായതോടെ പൊലീസിന് 'കുറ്റകൃത്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉടനടി കണ്ടെത്താന്‍' കാരണമാവുകയായിരുന്നു.