മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലിരുന്ന കൊമ്പൻ ചരിഞ്ഞു
തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് ചികിത്സയിലിരുന്ന കൊമ്പൻ ചരിഞ്ഞു. ആനക്ക് ചികിത്സക്ക് നൽകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആന ആരോഗ്യത്തിലേക്ക് തിരിച്ച് വരാൻ സാധ്യത കുറവാണെന്ന് നേരത്തെ തന്നെ വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. കോടനാട് അഭയാരണ്യത്തിലായിരുന്നു ആനയുടെ ചികിത്സ നടത്തിയിരുന്നത്.