പീരുമേട്: 12 വയസ്സുള്ള ആൺകുട്ടിയെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് (32) പിടിയിലായത്. കട്ടൻചായയാണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്നാണ് പരാതി.
ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വെച്ചാണ് മദ്യം നൽകിയത്. മയങ്ങിവീണ കുട്ടി ഏറെനേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്.
വീട്ടുകാർ പീരുമേട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയിൽ ഹാജരാക്കി.
പന്ത്രണ്ടുകാരനെ മദ്യംകുടിപ്പിച്ച യുവതി അറസ്റ്റിൽ
