കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു


പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലന്‍ (25) ആണ് കൊല്ലപ്പെട്ടത്. അലന്റെ അമ്മ വിജയക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  

ഞായറാഴ്ച രാത്രി എട്ട് മണിയോടെ കടയില്‍ പോയി മടങ്ങുന്നതിനിടെ കണ്ണാടന്‍ചോലയ്ക്ക് സമീപത്താണ് ആനയുടെ ആക്രമണമുണ്ടായത്. വിജയയുടെ തോളെല്ലിനാണ് പരിക്കേറ്റത്. അലന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍. 

മുണ്ടൂരില്‍ തിങ്കളാഴ്ച സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.