വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയടക്കമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ കയറ്റുമതി മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തി ഫാര്‍മസ്യൂട്ടിക്കലുകള്‍ക്ക് യുഎസ് ഉടന്‍ തന്നെ 'വലിയ താരിഫ്' ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റി അത്താഴ വിരുന്നില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ 'ചൈന വിട്ട്' ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നതിനായി യുഎസില്‍ ഉല്‍പ്പാദനം സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് തന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളും മുമ്പ് യുഎസിനെ ചൂഷണം ചെയ്തിരുന്നുവെന്നും ഇപ്പോള്‍ നടപടിയെടുക്കേണ്ട അമേരിക്കയുടെ ഊഴമാണെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. പദ്ധതി സംബന്ധിച്ച പ്രത്യേക വിശദാംശങ്ങളൊന്നും അദ്ദേഹം നല്‍കിയിട്ടില്ല.
ഇന്ത്യന്‍ ഫാര്‍മസ്യുട്ടിക്കല്‍ മേഖലയ്ക്കും തിരിച്ചടി വരുന്നു; 'ഉയര്‍ന്ന താരിഫ്' പ്രഖ്യാപിക്കുമെന്ന് ട്രംപ്
